ഈയുഗം ന്യൂസ്
May  01, 2021   Saturday   11:49:20am

newswhatsapp

ദോഹ: ഖത്തറിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാരും ദോഹയിൽ എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ കരസ്ഥമാക്കിയ കോവിഡ് -19 നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുസംബന്ധമായി ഉയർന്നുവന്ന സംശയങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റ വിശദീകരണം.

ദോഹയിൽ ലാന്റ് ചെയ്ത സമയത്തിനാണോ പുറപ്പെടുന്ന സമയത്തിനാണോ പരിശോധനയുടെ സമയപരിധി ബാധകമാകുന്നത് എന്ന് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു.

യാത്രക്കാർ വരുന്ന രാജ്യത്തെ പ്രാദേശിക ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ സെന്ററിൽ നിന്നാണ് പരിശോധന നടത്തേണ്ടത് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

"ഖത്തറിൽ എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് -19 നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആരോഗ്യ മന്ത്രാലയം ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും ഓർമിപ്പിക്കുന്നു," ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ഖത്തർ നിർബന്ധമാക്കിയിട്ടുണ്ട്,

Comments


Page 1 of 0