ഈയുഗം ന്യൂസ്
May  01, 2021   Saturday   11:13:38am

newswhatsapp

ദോഹ: കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് വിമാനം കയറുന്നവരെ കാത്തിരിക്കുന്നത് ഭീമമായ പിഴയും ജയിൽ ശിക്ഷയും.

മെയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഓസ്‌ട്രേലിയൽ പ്രവേശിക്കുന്നത് നിരോധിച്ചതായി ഓസ്‌ട്രേലിയൻ ഗവൺമെൻറ് അറിയിച്ചു..

നിയമം ലംഘിച് രാജ്യത്ത് എത്തിയാൽ 66,600 ഡോളർ വരെ പിഴയോ അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പ്രഖ്യാപിച്ചു..

ഇന്ത്യയിലെ 9,000 ലധികം ഓസ്‌ട്രേലിയക്കാർ മടങ്ങിവരാനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇവരുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായി. ഇന്ത്യയിൽ പുതിയ കേസുകളുടെ എണ്ണം 400,000 ആയി റിപ്പോർട്ട്‌ ചെയ്തതിനാൽ ഇന്ത്യയിൽ നിന്ന് ദോഹ, ദുബായ്, ക്വാലാലംപൂർ, സിംഗപ്പൂർ വഴിയുള്ള റൂട്ടുകളും നിരോധിച്ചിരിക്കുകയാണ്..

രാജ്യത്ത് ക്വാറന്റൈനിൽ ഉള്ളവരിൽ കണ്ടെത്തിയ പോസിറ്റീവ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം എന്നും ഹണ്ട് പറഞ്ഞു..

കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം വിദേശത്ത് നിന്നുള്ള 150 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ്..

“സർക്കാർ ഈ കണക്കുകൾ നിസ്സാരമായി എടുക്കുന്നില്ല,” ഹണ്ട് പ്രസ്താവനയിൽ പറഞ്ഞു..

ഉയർന്ന അപകടസാധ്യതയുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണെന്ന വിലയിരുത്തൽ ദേശീയ മന്ത്രിസഭ അംഗീകരിച്ചു

Comments


Page 1 of 0