ഈയുഗം ന്യൂസ്
April  30, 2021   Friday   12:21:54pm

newswhatsapp

ദോഹ: കോവിഡ് രണ്ടാം തരംഗം അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വാഴയൂർ പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ്, വാക്‌സിനേഷൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വാഴയൂർ സർവീസ് ഫോറം - ഖത്തർ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകി.

ആവശ്യം വേഗത്തിൽ പരിഗണിക്കാൻ മുഖ്യമന്തിയുടെ ഓഫീസിൽ നിന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയ വിവരം അറിയിച്ചതായി വാഴയൂർ സർവീസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

വാഴയൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ബോധവൽക്കരണം ഊർജിതമാക്കാനുമായി വാഴയൂർ സർവീസ് ഫോറം ഖത്തർ വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം നാലര മണി മുതൽ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണ ഓരിയൻ്റേഷൻ സെഷൻ നടത്തും. (സൂം ഐഡി : 81625942910 പാസ്സ്‌വേർഡ് : vsf)

നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും സംഘടനകളെയും ട്രോമാ കെയർ, RRT, ആശാ വർക്കേഴ്സ്, മറ്റു ആരോഗ്യ പ്രവർത്തകർ, പോലീസ്, പഞ്ചായത്ത് ഭരണ സമിതി എന്നീ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കും.

പ്രസ്തുത പരിപാടിക്ക് മുന്നോടിയായി നടന്ന ഓൺലൈൻ ചർച്ചയിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി വാസുദേവൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് മിനി കോലത്തോടി, വാർഡ് മെംബെർമാരായ ജൗഹറ ടീച്ചർ അണ്ടിക്കാടൻ കുഴി, സരിത ടീച്ചർ അഴിഞ്ഞിലം, പത്മാവതി കാരാട്, സുധ പൊന്നേപാടം, റാഷിദ ഫൗലോദ് തിരുത്തിയാട്, രാജൻ മുണ്ടകശ്ശേരി, ജമീല വാഴയൂർ, പ്രസീത അലുങ്ങൽ, പി കെ ബാലകൃഷ്ണൻ കക്കോവ് , സുമിത്ര കോട്ടുപാടം, മിനി ചരലോടി, ജിതേഷ് അരീക്കുന്ന്, വാസുദേവൻ പുതുക്കോട്, അനിൽ പാറമ്മൽ , സജ്‌ന മലയിൽ കളിപ്പറമ്പ് തുടങ്ങിയ വാർഡ് മെമ്പർമാരും പങ്കെടുത്തു.

വാഴയൂർ സർവീസ് ഫോറം ചീഫ് അഡ്വൈസർ വി സി മഷ്ഹൂദ്, പ്രസിഡൻറ് രതീഷ് കാക്കോവ്, സെക്രട്ടറി റഫീഖ് കാരാട്, ട്രഷറർ ആസിഫ് കോട്ടുപാടം എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

Comments


Page 1 of 0