ഈയുഗം ന്യൂസ്
April  18, 2021   Sunday   08:33:38pm

newswhatsapp

ദോഹ: മുതിർന്നവരിൽ മൂന്ന് പേരിൽ ഒരാൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള ഖത്തറിന്റെ ദേശീയ കാമ്പെയ്‌നിൽ ഒരു നാഴികക്കലാണ് ഇതുവഴി പിന്നിട്ടത്.

കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 168,453 ഡോസുകൾ നൽകിയതായും പൊതുജനാരോഗ്യ മന്ത്രാലയം (MOPH) അറിയിച്ചു.

ഇതുവരെ, 12.48 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട് , അതായത് രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 35.5 ശതമാനം പേർക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ട്.

കണക്കുകൾ അനുസരിച്ച്, 60 വയസ്സിനു മുകളിലുള്ള 82.8 ശതമാനം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. അതുപോലെ, 70 വയസ്സിനു മുകളിലുള്ള 80.1 ശതമാനം പേർക്കും 80 വയസ്സിനു മുകളിലുള്ളവരിൽ 78.4 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്.

നിലവിലെ നിരക്കിൽ ആളുകൾക്ക് കുത്തിവയ്പ്പ് നൽകുന്നത് തുടരുകയാണെങ്കിൽ 133 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ 2021 ഓഗസ്റ്റ് 14 നകം ഖത്തറിൽ ജനസംഖ്യയുടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ ദിവസവും 23,609 എന്ന നിരക്കിലാണ് വാക്സിൻ നൽകുന്നത്. ഈ നിരക്കിൽ 133 ദിവസത്തിനുള്ളിൽ (അല്ലെങ്കിൽ 2021 ഓഗസ്റ്റ് 14 ഓടെ) ഖത്തറിന് ജനസംഖ്യയുടെ 70 ശതമാനം പേർക്ക് (രണ്ട് ഡോസുകൾ) കുത്തിവയ്പ്പ് നൽകാൻ കഴിയും.

Comments


Page 1 of 0