ഈയുഗം ന്യൂസ്
April  18, 2021   Sunday   07:11:33pm

news



whatsapp

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിൽ കോവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കോവിഡ് ബാധിച് ആറ് പേർ മരണപ്പെട്ടതായും 823 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 827 ഉം തലേദിവസം 978 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

49, 50, 63, 70, 88, 90 വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 382 ആയി.

രാജ്യത്ത് ചികിത്സയിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 22,228 ആയി ഉയർന്നു. 713 പേർ രോഗമുക്തരായി. പുതിയ 823 കേസുകളിൽ 636 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 187 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 171 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,370 ആയി കുറഞ്ഞു.

30 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 467 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

Comments


Page 1 of 0