ഈയുഗം ന്യൂസ്
April  18, 2021   Sunday   05:03:54pm

newswhatsapp

മാർച്ച് 27 ന് നടന്ന സൂം യോഗത്തിൽ, "സ്ത്രീ നേതൃത്വം നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ ഒന്നര മണിക്കൂറിനകം മത്സരാർത്ഥികൾ എഴുതിത്തയ്യാറാക്കിയ ലേഖനങ്ങൾ ഇ-മെയിലിലേക്ക് അയയ്ക്കുകയാണുണ്ടായത്. ഖത്തറിന് അകത്തും പുറത്തുനിന്നുമായി 27 വനിതകൾ മത്സരത്തിൽ പങ്കെടുത്തു.

ആത്മാവിന്റെ നാവാണ് തൂലിക എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന തരത്തിൽ വനിതകൾക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ക്രിയാത്മകമായി ചിന്തിക്കുന്നതിനും ഈ മത്സരത്തിലൂടെ സാധിച്ച എന്ന് സംഘാടകർ പറഞ്ഞു.

ക്ലബ്ബ് പ്രസിഡന്റ് ഗഫൂർ കാലിക്കറ്റിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 11 നു നടന്ന ഓൺലൈൻ സൂം യോഗത്തിൽ വിജയികളെ പ്രഖ്യാപിച്ചു.

സുനിൽ പെരുമ്പാവൂർ, ഷീല ടോമി, അനിൽ പ്രകാശ്, മാധവിക്കുട്ടി, ഹർഷ സജിൻ എന്നിവരാണ് വിധികർത്താക്കൾ.

മത്സരത്തിൽ ഒന്നാം സ്ഥാനം ഷിറിൻ ഷബീർ, രണ്ടാം സ്ഥാനം ശ്രീകല ഗോപിനാഥ് ജിനൻ, മൂന്നാം സ്ഥാനം അനീറ്റ അന്നാ മോൻസി എന്നിവർ കരസ്ഥമാക്കി. ഫെമിദ നിഷാദ്, അമൽ ഫെർമിസ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

മത്സരാർഥികളുടെ മികച്ച ലേഖനങ്ങൾ ഉൾപെടുത്തിക്കൊണ്ട്, "സ്ത്രീപക്ഷം " എന്ന ഒരു പ്രത്യേക വാർത്താപത്രിക എഡിറ്റർ അനു നായർ, യോഗത്തിൽ പ്രകാശനം ചെയ്തു.

ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ മാനേജർ രവിശങ്കർ, ഡിവിഷൻ ഡയറക്ടർ റിയാനാ പിന്റോ എന്നിവർ പങ്കെടുക്കുകയും ക്ലബ്ബിന്റെ ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്തു.

വിധികർത്താക്കളും മത്സരാർത്ഥികളും തങ്ങളുടെ അനുഭവങ്ങൾ യോഗത്തിൽ പങ്കുവെച്ചു. സ്ത്രീകൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും സമൂഹവുമായി പങ്കിടുവാൻ ഒരു ഒരു വേദി നൽകുക എന്ന ലക്ഷ്യം വിജയം കണ്ടു എന്ന് സംഘാടക സമിതി കൺവീനർ സിബി ജോസഫ് അഭിപ്രായപ്പെട്ടു.

ഉദ്യമത്തിന് എല്ലാ പിന്തുണയും നൽകിയ ഏരിയാ ഡയറക്ടർ അപർണ റനീഷ്, സഹകരിച്ച കമ്മിറ്റി അംഗങ്ങൾ, ടോസ്റ്റ് മാസ്റ്റർമാരായ ഡാലി, ഷീന, മഞ്ജു, ഷാദിയ എന്നിവരോടുള്ള കൃതജ്ഞതയും യോഗത്തിൽ രേഖപ്പെടുത്തി.

വിജയികൾക്കുള്ള മെമെന്റൊയും സർട്ടിഫിക്കറ്റുകളും സ്പോൺസറായ അൽ സഹീം ഇവന്റസ് കമ്പനി നേരിട്ട് എത്തിച്ചു നൽകും.

news

Comments


Page 1 of 0