// // // */ E-yugam


ഈയുഗം ന്യൂസ്
April  18, 2021   Sunday   04:39:03pm

news



whatsapp

ദോഹ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തെഴിലാളികൾക്ക് സൗജന്യ കർവാ ബസ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്ന് മുവാസലാത് അറിയിച്ചു.

ഖത്തർ ചാരിറ്റിയുമായി സഹകരിച്ചാണ് കാർഡുകൾ വിതരണം ചെയ്യുക.കാർഡുകൾക്ക് പുറമെ ഇഫ്താർ കിറ്റുകളും വിതരണം ചെയ്യും.

റീചാർജ് ചെയ്യാവുന്ന കാർഡുകൾ മുവാസലാത് ഓപ്പറേഷൻസ് മാനേജർ നാസ്സർ മഹ്മൂദ് അൽ ശമ്മാരി ഖത്തർ ചാരിറ്റി സോഷ്യൽ റെസ്പോണ്സിബിലിറ്റി തലവൻ അഹ്മദ് ഒമർ അൽ ഷെറാവിക്കു കൈമാറി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ള കമ്പനികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.

Comments


Page 1 of 0