// // // */ E-yugam


ഈയുഗം ന്യൂസ്
April  17, 2021   Saturday   02:29:34pm

news



whatsapp

ബോളിവുഡ് സംവിധായകനും നടനുമായ അജയ് ദേവ്ഗൺ മെയ്ഡേ എന്ന സിനിമയുടെ പ്രവർത്തനം ആരംഭിച്ചു. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, നടൻ രാകുൽ പ്രീത് സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോളിവുഡ് ഹംഗാമയിലെ റിപ്പോർട്ട് അനുസരിച്ച്, അജയ് ദേവ്ഗൺ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിക്കുന്നത്.

2015 ലെ ജെറ്റ് എയർവേയ്‌സ് ദോഹ-കൊച്ചി വിമാനത്തിന്റെ യാത്രയെ ആസ്പദമാക്കിയാണ് മെയ്ഡേയുടെ തിരക്കഥ.

250 കിലോ ഇന്ധനം മാത്രം ശേഷിക്കേ നിരവധി ശ്രമങ്ങൾക്ക് ശേഷം വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്നാണ് വിമാനം തിരുവനതപുരത്തേക്ക് തിരിച്ചുവിട്ടത്.

അത്യന്തം അപകടകരമായ നിരവധി ലാൻഡിംഗ് ശ്രമങ്ങൾക്കൊടുവിലാണ് അവസാനം വിമാനം ഇറക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സർക്കാരിന് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

2015 ലാണ് സംഭവം നടന്നത് . വിമാനത്തിൽ 150 ഓളം യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. 2022 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും. സൽമാൻ ഖാനും കത്രീന കൈഫും അഭിനയിച്ച ടൈഗർ 3 തിയേറ്ററിൽ എത്തുന്ന അതേ സമയത്തു തന്നെയാവും ചിത്രവും എത്തുക.

അജയ് സംവിധാനം ചെയ്ത് നിർമ്മിച്ച മേയ് ഡേയിൽ ആംഗിര ധാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരി മിനാറ്റി എന്നറിയപ്പെടുന്ന യൂട്യൂബർ അജെ നഗർ ചിത്രത്തിലൂടെ ആദ്യമായി സിനിമയിൽ അഭിനയിക്കും.

എന്നിരുന്നാലും, കഥാപാത്രങ്ങളുടെ വിശദാംശങ്ങൾ‌ പുറത്ത് വിട്ടിട്ടില്ല.

2020 ഡിസംബറിൽ മെയ്ഡേ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇതിനകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഏപ്രിൽ അവസാനത്തോടെ നടക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കാരണം ചിത്രീകരണം നിർത്തിവയ്ക്കാൻ അജയ് ദേവ്ഗൺ തീരുമാനിക്കുകയായിരുന്നു.

ബോളിവുഡ് വളരെയധികം പ്രതീക്ഷയോടെയാണ് മെയ്ഡേ കാത്തിരിക്കുന്നത് എന്ന് ബോംബയിലെ ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.

Comments


Page 1 of 0