ഈയുഗം ന്യൂസ്
April  11, 2021   Sunday   12:44:18pm

newswhatsapp

ദോഹ: മലപ്പുറം കുറ്റിപ്പുറം സ്വദേശി പാറപ്പുറത്ത് അബ്ദുല്ല ഹാജി (62) ഹൃദയാഘാതം മൂലം ദോഹയിൽ താമസസ്ഥലത്ത് മരണപ്പെട്ടു.

35 വർഷമായി സൂക്ക് അലി ടൈലർ ഷോപ്പ് നടത്തിവരികയായിരുന്നു. ഇന്നലെ വൈകുന്നേരം മദീന ഖലീഫയിലെ താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഹോസ്പിറ്റൽ കൊണ്ടുപോകാൻ ആംബുലൻസ് എത്തുന്നതിനു തൊട്ടുമുമ്പ് ഹൃദയാഘാതംമൂലം മരണപ്പെടുകയുമായിരുന്നു.

സഹോദരൻ പാറപ്പുറത്ത് അഷ്റഫ്.

ഭാര്യ ഫാത്തിമ. മൂന്ന് മക്കളുണ്ട്: ജംഷീദ്, ആരിഫ്, സൽമ. മരുമകൻ: ഷാജഹാൻ.

Comments


Page 1 of 0