ഈയുഗം ന്യൂസ്
April 08, 2021 Thursday 07:13:29pm
ദോഹ: റമദാൻ മാസം വൃതമെടുത്തവർ കോവിഡ് വാക്സിൻ എടുത്താൽ നോമ്പ് മുറിയുകയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുസംബന്ധമായി പൊതുജനങ്ങളിൽ ഉണ്ടായ സംശയത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
നോമ്പ് മുറിയുകയില്ലെന്ന സന്ദേശം മലയാളം അടക്കം നിരവധി ഭാഷകളിൽ മന്ത്രാലയം ട്വീറ്റ് ചെയ്തു.
"ഭക്ഷണം പോലെ കോവിഡ് വാക്സിൻ വയറ്റിൽ പ്രവേശിക്കുന്നില്ല. മാത്രമല്ല അതിൽ ഭക്ഷണ പദാർത്ഥത്തിന്റെയോ പോഷകാഹാരങ്ങളുടെയോ അംശം അടങ്ങിയിട്ടുമില്ല. ഈ കാരണങ്ങൾകൊണ്ട് തന്നെ തൊലിക്ക് മുകളിലൂടെ കുത്തിവെക്കുന്ന വാക്സിൻ നോമ്പിനെ ബാധിക്കുകയില്ല," ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.