ഈയുഗം ന്യൂസ്
April  08, 2021   Thursday   04:42:26pm

newswhatsapp

ദോഹ: ഖത്തറിൽ ഇന്ന് 949 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും രണ്ട് പേർ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

34, 65 വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 322 ആയി.

521 പേർ രോഗമുക്തരായി. പുതിയ 949 കേസുകളിൽ 805 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 144 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

18,827 ആക്ടീവ് കേസുകൾ ഇപ്പോൾ ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 246 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,743 ആയി.

38 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 428 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

Comments


Page 1 of 0