ഈയുഗം ന്യൂസ്
April  08, 2021   Thursday   11:29:22am

newswhatsapp

ദോഹ: ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വകഭേദമാണ് രാജ്യത്ത് അണുബാധകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് ഖത്തറിലെ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു.

"ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രതിദിനം കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാൻ തുടങ്ങിയപ്പോൾ, ഫെബ്രുവരിയുടെ തുടക്കത്തിൽ നാം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു . ഈ നിയന്ത്രണങ്ങൾ വൈറസിന്റെ വ്യാപനം കുറക്കുന്നതിൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട് , ആഴ്ചകളോളം പുതിയ ദൈനംദിന അണുബാധകളുടെ എണ്ണം സ്ഥായിയായി തുടർന്നിരുന്നു ” പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, പുതിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഓരോ ദിവസവും 900 ൽ അധികം പുതിയ കേസുകൾ രേഖപ്പെടുത്തിയിരുന്നു .”

അദ്ദേഹം പറഞ്ഞു: “തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ആളുകളുടെ എണ്ണം പ്രത്യേകിച്ചും. കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ വളരെ കൂടുതലാണ്. ഇത് വളരെ ആശങ്കപ്പെടുത്തുന്നു.

തീവ്രപരിചരണത്തിൽ പ്രവേശനം ആവശ്യമുള്ള കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുള്ളത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 266 പേരെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

മാർച്ചിലെ യുകെ വേരിയന്റ് കേസുകളും കൂടുതലായി ഹോസ്പിറ്റലുകളിൽ അഡ്മിറ്റ്‌ ആകുന്നുണ്ട് .

ദക്ഷിണാഫ്രിക്കൻ വേരിയന്റിന്റെ ഈ രീതിയിലുള്ള വ്യാപനം മൂലം നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുന്നുണ്ട്.ഞങ്ങൾ വീണ്ടും വേഗത്തിൽ പ്രവർത്തിച്ചേ മതിയാവൂ ”അദ്ദേഹം പറഞ്ഞു

“ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഇത്രക്ക് ശക്തമായിരുന്നിട്ട് കൂടി രോഗം അതിവേഗം വ്യാപിക്കുകയാണ് ,യുകെ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ ഇപ്പോൾ കൂടുതലായി വ്യാപിക്കുന്നുണ്ട് ” അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് -19 കേസുകളിൽ ഏറിയ പങ്കും ദക്ഷിണാഫ്രിക്കൻ വേരിയൻറ് ആയിരുന്നു. ഖത്തർ ഇപ്പോഴും രണ്ടാം തരംഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അൽ ഖാൽ പറഞ്ഞു.

“ഇതു വരെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ എത്തിയിട്ടില്ല. ഇത്തവണ രോഗം ബാധിച്ചവരിൽ കൂടുതൽ പേരും,വൈറ്റ് കോളർ ജോലിയുള്ളവരോ അവരുടെ കുടുംബങ്ങൾക്കിടയിലോ ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്,” അദ്ദേഹം പറഞ്ഞു.

അണുബാധയുടെ ഏറ്റവും വലിയ കാരണം കുടുംബ സന്ദർശനമാണെന്ന് അൽ ഖാൽ പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവർക്ക് ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നത് 30 ശതമാനവും. സമ്പർക്കം മൂലമുള്ള പോസിറ്റീവ് കേസുകൾ 11 ശതമാനവും എത്തുമെന്ന് അൽ ഖൽ അഭിപ്രായപ്പെട്ടു.

Comments


Page 1 of 0