ഈയുഗം ന്യൂസ്
April  07, 2021   Wednesday   07:32:32pm

newswhatsapp

ഖത്തർ ഡബ്ലിയു.എം.എഫ് (WMF) വിമൻസ് ഫോറം ഫിറ്റ്നസ് കാത്തു സൂക്ഷിക്കേണ്ട ആവശ്യകതയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഖത്തറിലെ പ്രശസ്ത ഹെൽത്ത് സ്പെഷലിസ്റ്റ് ഡോ: ശ്രീകുമാർ പദ്മനാഭൻ ആണ് അതിഥി. കഴിഞ്ഞ 23 വർഷങ്ങളായി GCC രാജ്യങ്ങളിൽ ആരോഗ്യരംഗത്തു സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ശ്രീകുമാർ ലൈഫ് സ്റ്റൈൽ മെഡിസിനുമായി ബന്ധപ്പെട്ടുള്ള നിരവധി ക്‌ളാസ്സുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലും യൂകെയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ദോഹയിലെ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. വ്യായാമങ്ങളിലും അതോടൊപ്പം ഭക്ഷണ ശീലങ്ങളിൽ പുലർത്തേണ്ട ആരോഗ്യ കരമായ ശീലങ്ങളെ കുറിച്ചുമാണ് ഡോക്റ്റർ സംവദിക്കുക. തുടർന്ന് ചോദ്യോത്തരവും ഉണ്ടായിരിക്കുന്നതാണ്.

അതോടൊപ്പം ഡയിംഫ് സംഘടിപ്പിച്ച " അവൾ എഴുതുമ്പോൾ എന്ന കവിത മത്സരത്തിൽ വിജയിയായ സോഫിയ ഷാജഹാനുള്ള ( ദമാം വിമൻസ് വിങ്ങ് ) പുരസ്കാരവും നൽകും.

Comments


   All the associations shiuld do the fitness awareness camps and classes 🙏🙏

Page 1 of 1