ഈയുഗം ന്യൂസ്
April  07, 2021   Wednesday   07:11:47pm

newswhatsapp

ദോഹ: രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു. മന്ത്രിസഭ എടുത്ത സുപ്രധാന തീരുമാനങ്ങൾ ഇവയാണ്:

ഗവണ്മെന്റ്. സ്വകാര്യ ഓഫീസുകളിൽ ഹാജർ നില 50 ശതമാനമാക്കി കുറച്ചു. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിർത്തലാക്കി പാർസൽ മാത്രം അനുവദിക്കും.

റമദാൻ മാസത്തിൽ പള്ളികളിൽ തറാവീഹ് നമസ്കാരം അനുവദിക്കില്ല. അതേസമയം ദിവസേനയുള്ള പ്രാർത്ഥനകളും വെള്ളിയാഴ്ച ജുമുഅ നമസ്കാരവും അനുവദിക്കും.

ഡ്രൈവിംഗ് സ്‌കൂളുകൾ, ലൈബ്രറികൾ, പാർക്കുകൾ, സിനിമ തിയേറ്ററുകൾ, നഴ്സറികൾ എന്നിവ അടക്കും. മെട്രോ, ബസ് സർവിസുകൾ 20 ശതമാനം കപ്പാസിറ്റിയിൽ മാത്രം പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങളിൽ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതല്ല.

മാളുകൾ 30 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കും. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

പുതിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

Comments


Page 1 of 0