ഈയുഗം ന്യൂസ്
April  07, 2021   Wednesday   04:37:39pm

newswhatsapp

ദോഹ: ഇന്ത്യയടക്കം വിദേശരാജ്യങ്ങളിൽ വെച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഖത്തറിലെത്തുമ്പോൾ ഹോട്ടൽ ക്വാറന്റൈനും ഹോം ക്വാറന്റൈനും ഒഴിവാക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ വ്യക്തമാക്കി.

അതേസമയം നിരവധി നിബന്ധനകൾക്ക് വിധേയമായിരിക്കും ഇത് അനുവദിക്കുക എന്നും എയർലൈൻ വ്യക്തമാക്കി.

ഒന്നാമതായി, ഖത്തറിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളായിരിക്കണം എടുക്കേണ്ടത്. താഴെപ്പറയുന്നവയാണ് ഈ വാക്സിനുകൾ: ഫൈസർ-ബയോ എൻ ടെക്ക്, മോഡർന, ആസ്ട്ര സെനെക്കാ, ജോൺസൻ ആൻഡ് ജോൺസൻ. (ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്‌ വാക്സിൻ ഓക്സ്ഫോർഡ്- ആസ്ട്ര സെനെക്കാ വാക്സിൻ ആണെന്ന് ഒരു ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു).

ജോൺസൻ ആൻഡ് ജോൺസൻ ഒരു ഡോസും മറ്റു വാക്സിനുകൾ രണ്ട് ഡോസും എടുത്തിരിക്കണം.

വാക്സിൻ എടുത്തു 14 ദിവസത്തിന് ശേഷം മാത്രം യാത്ര ചെയ്യണം. വാക്സിൻ ചെയ്തതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. സെർട്ടിഫിക്കറ്റിൽ പാസ്സ്പോർട്ടിലെ അതേ പേരായിരിക്കണം; വാക്സിന്റെ വിഷാദശാംശങ്ങളും ഹോസ്പിറ്റലിന്റെ ലോഗോയും ഉണ്ടായിരിക്കണം.

യാത്ര ചെയ്യുമ്പോൾ കോവിഡ് നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റ് വിദേശത്തു അംഗീകരിച്ച സെന്ററിൽ വെച്ചോ ഖത്തറിൽ എത്തിയതിന് ശേഷമോ ഹാജരാക്കാവുന്നതാണ്.

മുകളിലെ നിബന്ധനകൾ പൂർണമായും പാലിച്ചാൽ ഖത്തറിൽ എത്തുമ്പോൾ എഹ്തെറാസ് പച്ചയായിരിക്കും .അവർക്ക് ഹോട്ടൽ അല്ലെങ്കിൽ ഹോം ക്വാറന്റൈൻ ആവശ്യമില്ല.

അതേസമയം പതിനാലു ദിവസം പൂർത്തിയാകുന്നതിന് മുമ്പ് ഖത്തറിൽ എത്തിയാൽ ഏഴ് ദിവസം അല്ലെങ്കിൽ പതിനാലു ദിവസം പൂർത്തിയാകുന്നത് വരെ ക്വാറന്റൈൻ ആവശ്യമാണ്.

Comments


Page 1 of 0