ഈയുഗം ന്യൂസ്
April  07, 2021   Wednesday   12:25:16pm

newswhatsapp

ദോഹ: ഖത്തറിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും കലടീയം പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറിയുമായിരുന്ന മണികണ്ഠ മേനോൻ (54) മരണപ്പെട്ടു.

കുറ്റിപ്പുറം കാലടി സ്വദേശിയാണ്.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

സാമൂഹ്യ സംസ്‍കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും തികഞ്ഞ മനുഷ്യസ്നേഹിയും കവിയുമായിരുന്ന മണികണ്ഠ മേനോൻ തന്റെ പ്രവർത്തനമേഖലകളിൽ കൃത്യമായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു എന്ന് സുഹൃത്തക്കൾ ഓർമിച്ചു.

ഇന്ത്യൻ മിലിറ്ററി സേവനത്തിന് ശേഷം ഖത്തറിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി കുടുംബത്തോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു.സാഹിത്യ സാംസ്‌കാരിക കൂട്ടയുമകളുടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നിരവധി നവമാധ്യമ സാഹിത്യ കൂട്ടയുമകളുടെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹത്തിന് വലിയ സൗഹൃദവലയം തന്നെയുണ്ട്.

കാലടീയം പ്രവാസി കൂട്ടായ്മ,ഖത്തർ ഇടപ്പാളയം, സ്‌നേഹവീട് സാഹിത്യ കൂട്ടായ്മ സ്റ്റേറ്റ് കമ്മിറ്റി തുടങ്ങി നിരവധി സംഘടനകളിൽ നിറ സാനിധ്യമായിരുന്നു അദ്ദേഹം.

തൻ്റെ കവിതകളടങ്ങിയ പുസ്തകപ്രകാശനത്തിന് വേണ്ടി തെയ്യാറെടുക്കുന്നതിന്നിടയിലായിരുന്നു മരണം സംഭവിച്ചത്. ഖത്തർ എയർലൈൻസ് ജീവനക്കാരിയായ മകൾ സ്വാതി, മെക്കാനിക്കൽ ബിരുദദാരി ശബരീഷ് എന്നിവർ മക്കളും, അനൂപ് കൃഷ്ണൻ (എഞ്ചിനീയർ ഖത്തർ), ബേബി മേനോൻ ഭാര്യയുമാണ്.

Comments


Page 1 of 0