ഈയുഗം ന്യൂസ്
April  06, 2021   Tuesday   05:54:00pm

newswhatsapp

ദോഹ: ഖത്തറിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ അധികൃതർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം കോവിഡ് തുടങ്ങിയപ്പോൾ ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഹെയർ, ബ്യൂട്ടി സലൂണുകൾ അടയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വ്യാഴാഴ്ച ഒരു ബ്യൂട്ടി സലൂണിൽ അപ്പോയിന്റ്മെന്റിനായി വിളിച്ചപ്പോൾ, അവർ കൂടുതൽ നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യാഴാഴ്ച പ്രവർത്തിക്കുമോ എന്ന് ഉറപ്പില്ലെന്നും അറിയിച്ചതായി ഒരു ഉപഭോക്താവ് പറഞ്ഞു.

വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

വാക്സിനേഷൻ പ്രചാരണം അധികൃതർ ശക്തമാക്കുമ്പോഴും കൊറോണ വൈറസ് കേസുകളുടെ എണ്ണം ഖത്തറിൽ വർധിക്കുകയാണ്.

തിങ്കളാഴ്ച രാജ്യത്ത് 910 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 306 മരണങ്ങൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ബുധനാഴ്ച ചേരുന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് സാധാരണയായി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.

Comments


Page 1 of 0