ഈയുഗം ന്യൂസ്
April  06, 2021   Tuesday   01:07:12pm

newswhatsapp

QR6421 വിമാനത്തിൽ പൂർണമായും വാക്സിനേഷൻ ലഭിച്ച ജീവനക്കാരും യാത്രക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെ 11 മണിക്ക് ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നു.

കൂടാതെ ചെക്ക്-ഇൻ സമയത്ത് പൂർണമായും വാക്സിനേഷൻ ലഭിച്ച സ്റ്റാഫുകളാണ് യാത്രക്കാർക്ക് സേവനം നൽകിയത്. ഏത് രാജ്യത്തേക്കാണ് ഫ്ലൈറ്റ് പറന്നതെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കിയിട്ടില്ല.

ഉച്ചകഴിഞ്ഞ് 2 മണിക്ക് ദോഹയിലേക്ക് മടങ്ങുന്ന പ്രത്യേക വിമാനം, സുരക്ഷയുടെയും ശുചിത്വത്തിന്റെയും ഏറ്റവും ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിനായി എയർലൈൻ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും പുതിയ ടെക്നോളജി ആയ 'സീറോ-ടച്ച്' -ഫ്ലൈറ്റ് വിനോദ സാങ്കേതികവിദ്യ യാത്രക്കാർക്ക് ഒരുക്കിയിട്ടുണ്ട്.

എയർലൈനിന്റെ എയർബസ് എ 350-1000 എയർക്രാഫ്റ്റ് എന്ന പ്രത്യേക സേവനത്തോടൊപ്പം വിമാനത്തിന്റെ മുഴുവൻ കാർബൺ ഓഫ്‌സെറ്റും പാരിസ്ഥിതിക പ്രാധാന്യത്തോടെയാവും കൈകാര്യം ചെയ്യുക.

Comments


Page 1 of 0