// // // */ E-yugam


ഈയുഗം ന്യൂസ്
April  05, 2021   Monday   04:49:11pm

news



whatsapp

ദോഹ: ഖത്തറിലെ ജനസംഖ്യയുടെ 70 മുതൽ 80 ശതമാനം പേർക്ക് കോവിഡ് വാക്സിൻ നൽകുന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അന്ത്യം തുടങ്ങുമെന്ന് അധികൃതർ.

"കോവിഡ് വ്യാപനം തടയാൻ 80 ശതമാനം വരെ പേർക്ക് വാക്സിൻ നൽകണം. ഇതോടു കൂടി രാജ്യത്തു കൊറോണ വ്യാപനത്തിന്റെ അന്ത്യത്തിന്റെ തുടക്കം കുറിക്കും," ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: യൂസുഫ് അൽ മാസ്‌ലാമണി പറഞ്ഞു.

അൽ റയ്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാക്സിനേഷൻ പൂർണത കൈവരിക്കുന്നത് വരെ എല്ലാവരും എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. വാക്സിനേഷൻ കഴിഞ്ഞാലും മുൻകരുതലുകൾ സ്വീകരിക്കണം.

ഈ വർഷം അവസാനത്തോടെ 90 ശതമാനം ആളുകൾക്കും വാക്സിൻ നൽകാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഇതുവരെ മുതിർന്നവരിൽ കാൽഭാഗം പേർക്ക് അതായത് നാലിൽ ഒരാൾക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഫൈസർ. മോഡെർണ കമ്പനികൾ ഉത്പാദിപ്പിച്ച 530,000 ഡോസ് കോവിഡ് വാക്സിൻ ഞായറാഴ്ച ഖത്തറിൽ എത്തിയതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.

Comments


   മസ്‌ലാമണി അല്ല മസ്ലാമാനി 😄😄

Page 1 of 1