ഈയുഗം ന്യൂസ്
April  05, 2021   Monday   12:58:19pm

news



whatsapp

ദോഹ: ഖത്തറിൽ കോവിഡ് വാക്സിനേഷൻ തുടങ്ങിയതിന് ശേഷം ഏറ്റവും വലിയ വാക്സിൻ സ്റ്റോക്ക് രാജ്യത്ത് എത്തി.

ഫൈസർ. മോഡെർണ കമ്പനികൾ ഉത്പാദിപ്പിച്ച 530,000 ഡോസ് കോവിഡ് വാക്സിൻ ഞായറാഴ്ച ഖത്തറിൽ എത്തിയതായി ഖത്തർ എയർവെയ്‌സ് അറിയിച്ചു.

പതിനഞ്ചു ലക്ഷം കോവിഡ് വാക്സിൻ ഖത്തറിലേക്ക് എത്തിക്കുക എന്ന അപൂർവ നേട്ടം കൈവരിക്കാനായെന്നും എയർലൈൻ അറിയിച്ചു. ആംസ്റ്റർഡാമിൽ നിന്നാണ് വാക്സിൻ എത്തിയത്.

ഡിസംബർ 2020 മുതൽ ലോകത്തെ 24 രാജ്യങ്ങളിലേക്ക് 20 മില്യൺ വാക്സിൻ ഡോസുകൾ ഖത്തർ എയർവെയ്‌സ് കാർഗോ ട്രാൻസ്‌പോർട് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഒരേ ഒരു വിമാന കമ്പനിയാണ് ഖത്തർ എയർവെയ്‌സ്.

പ്രത്യേക ശീതീകരണ സംവിധാനം ആവശ്യമുള്ളത് കൊണ്ട് അപൂർവം എയർലൈനുകൾക്ക് മാത്രമാണ് കോവിഡ് വാക്സിൻ വഹിക്കാൻ സാധിക്കുന്നത്.

കൂടുതൽ വാക്സിൻ എത്തിയതോടെ രാജ്യത്ത് വാക്സിനേഷൻ കാമ്പെയ്ൻ ത്വരിതപ്പെടുത്താൻ സാധിക്കും.

Comments


Page 1 of 0