ഈയുഗം ന്യൂസ്
April  05, 2021   Monday   12:13:37pm

newswhatsapp

ദോഹ: ഖത്തറിൽ ഹരിത സംരംഭത്തിന്റെ ഭാഗമായി ഇതുവരെ 367,386 മരങ്ങൾ നട്ടുപിടിപ്പിച്ചതായി പൊതുമരാമത്ത് അതോറിറ്റി [അഷ്ഗൽ] അറിയിച്ചു.

രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിലായി പത്തു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് ‘പ്ലാന്റ് എ മില്യൺ ട്രീസ്' എന്ന ഈ സംരംഭം ലക്ഷ്യമിടുന്നത്.

രണ്ട് വർഷത്തിനുള്ളിൽ തന്നെ ലക്ഷ്യത്തിന്റെ 50 ശതമാനത്തോളം ചെടികളും മരങ്ങളും നട്ടു വളർത്താൻ കഴിയുമെന്ന് അധികാരികൾ പറഞ്ഞു.

കാമ്പെയ്‌നിൽ 56 ഓളം സ്‌കൂളുകൾ ഇതിനകം പങ്കെടുത്തു.

അൽ ഷീഹാനിയ, അൽ റയ്യാൻ, അൽ നസ്രാനിയ, അൽ വക്ര എന്നീ സ്ഥലങ്ങളിൽ 800 ലധികം വിദ്യാർത്ഥികൾ രാജ്യത്തുടനീളം സംരംഭത്തിൽ പങ്കാളികളായി.

സബ അൽ അഹ്മദ് കോറിഡോർ, 5/6 പാർക്ക്, അൽ അബ്രാജ് പാർക്ക്, അൽ എബ് പാർക്ക്, അൽ ഫ്യൂറോസിയ സ്ട്രീറ്റ്, അൽ ജാമിയ സ്ട്രീറ്റ് ഡവലപ്മെന്റ് പ്രോജക്ട്, അൽ കരാന ലഗൂൺ, ഖത്തർ ഫൗണ്ടേഷൻ, ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലും അൽ വാത്തിയത്ത് ഇന്റർചേഞ്ചിലും മരങ്ങൾ നട്ടുപിടിപ്പിച്ചു.

ഖത്തറിലെ റോഡുകളുടെയും പൊതു സ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായി സൂപ്പർവൈസറി കമ്മിറ്റി നടപ്പിലാക്കിയ ഈ കാമ്പെയ്ൻ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മേഖലകളെ വനവൽക്കരിക്കുകയാണ്.

2019 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചതെന്നും 2021 അവസാനം വരെയായിരിക്കും പ്രവർത്തന സമയമെന്നും അഷ്ഗൽ അറിയിച്ചു.

സാംസ്കാരിക മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ മ്യൂസിയങ്ങൾ, ഖത്തർ റെയിൽ, സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസ് തുടങ്ങി നിരവധി മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Comments


Page 1 of 0