ഈയുഗം ന്യൂസ്
April 04, 2021 Sunday 06:07:32pm
ദോഹ: വേൾഡ് മലയാളി ഫെഡറേഷന്റെയും ബി.ഡി.കെ ഖത്തറിന്റെയും ആഭിമുഖ്യത്തിൽ റേഡിയോ മലയാളം 98.6 എഫ് എം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെ വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഓൾഡ് ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ നടത്തിയ ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം മനുഷ്യസ്നേഹികൾ രക്തദാനം ചെയ്തു.
കേരള ബിസിനസ് ഫോറം പ്രസിഡന്റും ഡബ്ലിയു.എം.എഫ് ഖത്തർ (WMF QATAR) രക്ഷാധികാരിയുമായ കെ. ആർ. ജയരാജ് ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന് വിവിധ സംഘാടക പ്രതിനിധികൾ ആശംസകളും രക്തദാനം നിർവഹിക്കാനെത്തിയവർക്കു കൃതജ്ഞതയും അർപ്പിച്ചു.
WMF ഖത്തർ നാഷണൽ കൗൺസിൽ കോർഡിനേറ്റർ റിജാസ് ഇബ്രാഹിം ആദ്യരക്തദാനം നിർവഹിച്ച് ക്യാമ്പിന് തുടക്കം കുറിച്ചു.
WMF ആക്റ്റിംഗ് സെക്രട്ടറി സന്തോഷ് ഇടയത്ത് , യൂത്ത് ഫോറം കോർഡിനേറ്റർ അജാസ് അലി, ജോയിന്റ് സെക്രട്ടറി റുഷാര റിജാസ്, പ്രോഗ്രാം രെജിസ്ട്രേഷൻ കോർഡിനേറ്റർ പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് സുനിൽ മാധവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യരാജ്, അനീഷ്, ദോഹ അലി, നഹാസ്, അബ്ദുൾ ഹമീദ് പാലത്ത് (camera), ബ്ലഡ് ഡോണേഴ്സ് കേരള അമരക്കാരായ ഷാജി ബാബു (BDK- പ്രസിഡന്റ്),
കൃഷ്ണകുമാർ (BDK (സെക്രട്ടറി) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.