// // // */ E-yugam


ഈയുഗം ന്യൂസ്
April  04, 2021   Sunday   04:47:51pm

news



whatsapp

ദോഹ: പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ, '*ഖത്തർ നിയമം - പ്രവാസികൾ അറിയേണ്ടത്*‌' എന്ന വിഷയത്തിൽ വെബ്ബിനാർ മീറ്റ്‌ നടത്തി.

*ഖത്തറിലെ തൊഴിൽ, സിവിൽ, ക്രിമിനൽ, കുടുംബ മേഖലകളിലെ സംശയ നിവാരണത്തിനായാണ് 'ചാലിയാർ ദോഹ'യുടെ നേതൃത്വത്തിൽ "ലീഗൽ ക്ലിനിക്ക്" സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് സൂം പ്ലാറ്റ് ഫോമിൽ തുടങ്ങിയ പരിപാടി മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.

ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് - ചാലിയം സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ സെമിനാറിൽ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ഫറോക്ക് അധ്യക്ഷതയുംചീഫ് അഡ്വൈസർ വി സി മഷ്ഹൂദ് ആശംസ പ്രസംഗവും നിർവഹിച്ചു.

അഡ്വ. നൗഷാദ് അലോക്കാട്ടിൽ, അഡ്വ. ജൗഹർ ബാബു എന്നിവർ സംസാരിച്ചു. കൂടാതെ ചോദ്യോത്തര സെഷനിൽ മുപ്പതോളം സിവിൽ, ക്രിമിനൽ, തൊഴിൽ , ട്രാഫിക്ക്, കുടുംബപരമായ സംശയങ്ങൾക്ക്‌ അവർ മറുപടി നൽകി. തുടക്കം മുതൽ അവസാനം വരെ നിറഞ്ഞ പ്രാതിനിധ്യമായിരുന്നു പരിപാടിയിൽ ഉണ്ടായിരുന്നത്.

സെമിനാറിന് ബഷീർ കുനിയിൽ, അജ്മൽ അരീക്കോട്‌, നൗഫൽ കട്ടയാട്ട്, രതീഷ് കക്കോവ്, സാബിക് എടവണ്ണ, ലയിസ് കുനിയിൽ എന്നിവർ നേതൃത്വം നൽകി. ട്രെഷറർ കേശവദാസ് നിലമ്പൂർ നന്ദിയും പറഞ്ഞു.

Comments


Page 1 of 0