ഈയുഗം ന്യൂസ്
April 01, 2021 Thursday 06:14:15pm
ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബ്ലഡ് ഡോനേഴ്സ് കേരള, ഹമദ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 2 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി എട്ട് മണി വരെ ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ്.
ലോക ആരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് രക്തദാന ദിനാചരണം.
സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനുമായി എല്ലാവർഷവും ജൂൺ 14ആം തീയതി ലോകരക്തദാന ദിനാചരണമായി ആഗോളതലത്തിൽ ആചരിക്കുന്നു.
രക്തദാനം എന്നത് ജീവദാനം ആണെന്ന യാഥാർഥ്യം ആപ്തവാക്യമായെടുത്തു കൊണ്ടു ഈ പാൻഡെമിക് സാഹചര്യത്തിലും സഹജീവികളോടുള്ള കരുതലും കരുണയും കടപ്പാടായി ഉൾക്കൊണ്ടു കൊണ്ട് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ചു കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
സന്തോഷ് ഇടയത്ത്: 30540955
റിജാസ് ഇബ്രാഹിം: 7773 2432
അജാസ് അലി: 5517 0190