ഈയുഗം ന്യൂസ്
March  28, 2021   Sunday   04:23:11pm

newswhatsapp

ദോഹ: 'പ്രവാസി ആനുകൂല്യങ്ങളും അവകാശങ്ങളും' എന്ന വിഷയത്തിൽ ഖത്തറിലെ മോങ്ങം കൂട്ടായ്മയായ ഖമോൺ (QaMon) ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത പ്രവാസി സാമൂഹികപ്രവർത്തകനും, നോർക്ക ഹെല്പ് ലൈൻ ഖത്തർ കൺവീനറും, ലോക കേരള സഭാ അംഗവുമായ അബ്ദുൾറൗഫ്‌ കൊണ്ടോട്ടി ക്ലാസ് എടുത്തു.

സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമനിധി, നോർക്ക ഐഡി കാർഡ്, സ്വാന്തനം, വായ്പ പദ്ധതികൾ, കേന്ദ്ര സർക്കാരിന്റെ സ്വാദേസ്, മദദ് പോർട്ടൽ, എയർ സേവാ ആപ്പ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നടന്നു.

സൂം പ്ലാറ്റ്ഫോമിൽ നടന്ന ക്ലാസ്സിൽ ഖത്തറുൾപ്പെടെ നാട്ടിലിൽ നിന്നും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും പ്രവാസികൾ പങ്കെടുത്തു.

ഖമോൺ പ്രസിഡന്റ് യൂനുസ് സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അലവി സി കെ സ്വാഗതം പറഞ്ഞു. ജോയിന്റ്‌ സെക്രട്ടറി സ്വബിയ്യ്‌ എം സി പരിപാടി നിയന്ത്രിച്ചു.

Comments


   👍👍👍👍👍

Page 1 of 1