// // // */ E-yugam


ഈയുഗം ന്യൂസ്
March  06, 2021   Saturday   05:32:11pm

news



whatsapp

ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി മെമ്പർ ആയി തെരെഞ്ഞെടുക്കപ്പെട്ട കെ വി ബോബന് ഖത്തർ ഇൻകാസ് പാലക്കാട് സ്വീകരണം നൽകി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൈരളി അൽ തന്തൂർ റെസ്റ്ററന്റ്ൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ ജനറൽ സെക്രട്ടറി റുബീഷ് സ്വാഗത പ്രസംഗവും പ്രസിഡന്റ് താജുദ്ധീൻ ആദ്യക്ഷതയും വഹിച്ചു.

സെൻട്രൽ കമ്മിറ്റി നേതാക്കളായ ഹഫീസ് മുഹമ്മദ്‌, ഹൻസിരാജ് എന്നിവർ ബോബന് മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറിമാരായ നിസാർ പട്ടാമ്പി, താഹിർ, ജിൻസ് ജോസ് എന്നിവർ സംസാരിച്ചു.

ചടങ്ങ് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സെക്രട്ടറി ലത്തീഫ് കല്ലായി നന്ദി പറഞ്ഞു.

Comments


Page 1 of 0