ഈയുഗം ന്യൂസ്
March  04, 2021   Thursday   03:10:27pm

newswhatsapp

ദോഹ: രണ്ടാം സെമെസ്റ്ററിന് ശേഷമുള്ള മിഡ് സമ്മർ അവധിക്കാലത്ത് വിമാന യാത്ര ഒഴിവാക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ അധ്യാപകരോട് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട തിയ്യതികളിൽ ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് തടസ്സമാവാതിരിക്കാനാണ് വിമാന യാത്ര ഒഴിവാക്കാൻ നിർദേശിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു. യാത്ര ചെയ്തതിന്റെ പേരിൽ നിർദ്ദിഷ്ട തിയ്യതികളിൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്നാൽ അതിന് അധ്യാപകർ ഉത്തരവാദികളായിരിക്കും.

ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സ്കൂൾ അന്തരീക്ഷം ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. നിലവിൽ വാക്സിനേഷൻ സ്വീകരിക്കുന്നതിൽ സ്കൂൾ ജീവനക്കാർക്കുള്ള മുൻഗണന മാർച്ച് അവസാനം വരെ തുടരും.

Comments


Page 1 of 0