ഈയുഗം ന്യൂസ്
March  03, 2021   Wednesday   06:40:40pm

newswhatsapp

ദോഹ: ഖത്തറില്‍ കോവിഡ്-19 സജീവ കേസുകളില്‍ ബുധനാഴ്ച വന്‍ വര്‍ധനവുണ്ടായതായും 87 വയസ്സ് പ്രായമുള്ളയാൾ വൈറസ് ബാധിച്ച് മരണപ്പെട്ടതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 471 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 332 പേര്‍ രോഗവിമുക്തരായതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 165,071 ആയി. 10,059 ആക്ടീവ് കേസുകളാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ചികിത്സയിലുണ്ടായിരുന്ന സജീവ കേസുകളുടെ എണ്ണം 9,921 ആയിരുന്നു.

471 പുതിയ കേസുകളില്‍ 427 പേര്‍ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് പകര്‍ന്നത്. 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ഖത്തറില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 260 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,337 പേരെ ആദ്യമായി ടെസ്റ്റിന് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം മൊത്തം 10,575 ടെസ്റ്റുകളാണ് നടന്നത്. ഇതുവരെ ഖത്തറില്‍ നടത്തിയ ആകെ ടെസ്റ്റുകള്‍ 1,557,031 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടി. ഐസിയുവില്‍ ഇപ്പോൾ 110 പേരുണ്ട്.

Comments


Page 1 of 0