// // // */ E-yugam


ഈയുഗം ന്യൂസ്
March  03, 2021   Wednesday   11:04:06am

news



whatsapp

ദോഹ: കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം 70 വയസ്സിനു മുകളിലുള്ള 61 ശതമാനം ആളുകൾക്ക് കുറഞ്ഞത് ഒരു കോവിഡ് -19 വാക്സിൻ ഡോസ് ലഭിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

"മുതിർന്ന പൗരന്മാരും അല്ലാത്തവരും ‌പ്രതിരോധ കുത്തിവെപ്പ് പ്രക്രിയ ആരംഭിക്കാൻ കാലതാമസം വരുത്തരുത്. എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും വേഗം നിങ്ങൾ സുരക്ഷിതരാണ്." ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.

"70 വയസ്സിനു മുകളിലുള്ള 10 പേരിൽ ആറുപേർക്കും കുറഞ്ഞത് ഒരു കോവിഡ് -19 വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ടെന്നറിയുന്നത് അവിശ്വസനീയമാം വിധം സന്തോഷകരമാണ്. ഖത്തറിലെ മുതിർന്ന പൗരന്മാർക്ക് രണ്ടാമത്തെ വാക്സിൻ ഡോസ് ലഭിക്കുകയും ഇതുവഴി കോവിഡ് പ്രതിരോധവും വൃദ്ധരുടെ സംരക്ഷണവും ഞങ്ങൾ ഉറപ്പ് വരുത്തുന്നു." മന്ത്രി പറഞ്ഞു.

“എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ആരോഗ്യമുള്ളവർക്കും കോവിഡ് -19 ബാധിക്കാം. കോവിഡ് ആരംഭിച്ചതുമുതൽ പ്രായമായവർക്ക് വൈറസ് ബാധിക്കാനും ഗുരുതരമായ സങ്കീർണതകൾ ഉണ്ടവാനുമുള്ള സാധ്യതകൾ കൂടുതലാണ്."

"ഇതിനർത്ഥം, ജീവൻ രക്ഷിക്കാനുള്ള തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ചെറുപ്പക്കാരെക്കാൾ പ്രായമായവർക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വരാം എന്നു തന്നെയാണ്." അവർ കൂട്ടിച്ചേർത്തു.

ഖത്തറിലെ മുതിർന്ന പൗരന്മാരിൽ ഭൂരിപക്ഷം പേർക്കും രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് വാക്സിൻ നൽകിക്കഴിഞ്ഞു. ഇനിയും വാക്സിൻ ചെയ്തിട്ടില്ലാത്ത പ്രായമായവരെ നേരിൽ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0