ഈയുഗം ന്യൂസ്
February  27, 2021   Saturday   04:19:11pm

newswhatsapp

ദോഹ: ഖത്തറിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ എസ്ദാൻ ഹോൾഡിങ് ഗ്രൂപ്പ് സാമ്പത്തിക പ്രയാസം നേരിടുന്നതായി റിപ്പോർട്ടുകൾ. കടം തിരിച്ചടക്കാൻ പ്രയാസപ്പെടുമെന്ന കാരണത്താൽ കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി മൈനസ്സിൽ നിന്ന് സി.സി.സി (CCC) യിലേക്ക് തരംതാഴ്ത്തിയതായി അന്താരാഷ്‌ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവർ വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു.

എന്നാൽ കടം തിരിച്ചടക്കാനുള്ള ഫണ്ട് കൈവശമുണ്ടെന്നും പ്രതിസന്ധിയില്ലെന്നും റോയ്‌റ്റേസ് വാർത്താ ഏജൻസിക്ക്‌ നൽകിയ പ്രസ്താവനയിൽ എസ്ദാൻ കമ്പനി അറിയിച്ചു.

ഈ വർഷം മെയ് മാസത്തിൽ 500 മില്യൺ ഡോളർ കടം കമ്പനി തിരച്ചടക്കണം. ഇതിനായുള്ള പണം കണ്ടെത്താനായി ഒരു ബാങ്കുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

അടുത്ത വർഷവും ഭീമമായ സംഖ്യ കമ്പനി തിരച്ചടക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഖത്തർ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ എസ്ദാൻ കമ്പനിയുടെ ഓഹരി വില എട്ടു ശതമാനം താഴ്ന്നു പിന്നീട് രണ്ട്‌ ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് കമ്പനിയുടെ വരുമാനം കുറയാനുള്ള പ്രധാന കാരണം.

Comments


Page 1 of 0