ഈയുഗം ന്യൂസ്
February  27, 2021   Saturday   02:11:42pm

newswhatsapp

ദോഹ: ഖത്തറിൽ ഇന്ന് (ശനിയാഴ്ച) 460 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 412 പേർ രോഗമുക്തരായി.

രോഗം ബാധിച്ചവരിൽ 423 പേർ രാജ്യത്തുള്ളവരും 37 പേർ വിദേശത്തുനിന്ന് എത്തിയവരുമാണ്. കോവിഡ് ബാധിച് ഇതുവരെ 257 പേർ മരണപ്പെട്ടു.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9,721 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച് ഇപ്പോൾ 682 പേരാണ് ആശുപത്രികളിലുള്ളത്.

ഒമ്പതു പേരെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ മൊത്തം 105 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,620 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇവരിൽ 4,787 പേർ ആദ്യമായി ടെസ്റ്റിന് വിധേയരായവരാണ്.

Comments


Page 1 of 0