// // // */ E-yugam


ഈയുഗം ന്യൂസ്
February  25, 2021   Thursday   01:11:37pm

news



whatsapp

ദോഹ: ഈ വർഷാവസാനത്തോടെ രാജ്യത്ത് ഏകദേശം എല്ലാവർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.

"രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനം പേർക്കും ഈ വർഷാവസാനത്തോടെ വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരാഴ്ചയിൽ ഒരു ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകേണ്ടതുണ്ട്," ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമിക രോഗ വിഭാഗം തലവൻ ഡോ: അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു.

എഡ്യൂക്കേഷൻ സിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡോ: അൽ ഖാൽ.

ആഴ്ചയിൽ ഏഴു ദിവസവും രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണി വരെ 27 ഹെൽത്ത് സെന്ററുകളിൽ കോവിഡ് വാക്സിൻ നൽകുന്നുണ്ട്. ഇതിനു പുറമെ ഖത്തർ നേഷണൽ കൺവെൻഷൻ സെന്ററിലും വാക്സിൻ നൽകുന്നു, അദ്ദേഹം പറഞ്ഞു

Comments


Page 1 of 0