// // // */ E-yugam


ഈയുഗം ന്യൂസ്
February  24, 2021   Wednesday   03:20:44pm

news



whatsapp

ദോഹ: നാലാം സീരീസിലുള്ള പഴയ കറൻസി നോട്ടുകൾ ജൂലൈ ഒന്ന് വരെ ഉപയോഗിക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. മാർച്ച് 19 മുതൽ പഴയ നോട്ടുകൾ അസാധുവാകുമെന്നാണ് സെൻട്രൽ ബാങ്ക് നേരത്തെ അറിയിച്ചിരുന്നത്.

പഴയ നോട്ടുകൾ കൈവശമുള്ളവർക്ക് ഇനി ജൂലൈ ഒന്ന് വരെ അവ ഉപയോഗിക്കാം.

ഈ തിയ്യതിക്ക്‌ ശേഷം പഴയ നോട്ടുകൾ സെൻട്രൽ ബാങ്കിൽ കൈമാറി പുതിയ നോട്ടുകൾ സ്വീകരിക്കാം. പത്തു വർഷത്തിനുള്ളിൽ ഇവ കൈമാറാവുന്നതാണ്.

അതേസമയം രാജ്യത്തെ എല്ലാ എ.ടി.എം മെഷിനുകളും അഞ്ചാം സീരീസിലുള്ള പുതിയ കറൻസിയാണ് നൽകുന്നത്.

Comments


Page 1 of 0