ഈയുഗം ന്യൂസ്
February  23, 2021   Tuesday   03:47:01pm

newswhatsapp

ദോഹ: ആസ്റ്റർ മെഡിക്കൽ സെന്റരും ഖത്തർ ഇൻകാസ്സും പാലക്കാട്‌ ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന Iമെമ്പർമാർക്കായുള്ള സ്പെഷ്യൽ "മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഡി റിങ് റോഡിലുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്റ്റർ അധികാരികളിൽ നിന്നും ഖത്തർ ഇൻകാസ് പാലക്കാട്‌ പ്രസിഡന്റ്‌ അബ്ദുൽ മജീദ് ആദ്യ കാർഡ് സ്വീകരിച്ചു.

പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് കൺസൽറ്റേഷൻ തികച്ചും സൗജന്യവും ഡിസ്‌കൗണ്ട് കാർഡിലൂടെ മരുന്ന് അല്ലാത്ത ബാക്കി എല്ലാ സർവീസകൾക്കും ഇളവും നൽകുന്നതാണ്.

വൈസ് പ്രസിഡന്റ് താജുദ്ധീൻ, ജനറൽ സെക്രട്ടറി റുബീഷ് എന്നിവർ സംസാരിച്ചു.സെക്രട്ടറിമാരായ ലത്തീഫ് കല്ലായി, നിസാർ പട്ടാമ്പി, ജിൻസ് ജോസ്, താഹിർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Comments


Page 1 of 0