ഈയുഗം ന്യൂസ്
February  23, 2021   Tuesday   01:37:29pm

newswhatsapp

ദോഹ: ഖത്തറിൽ ഇന്ന് (ചൊവ്വാഴ്ച) 455 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 510 പേർ രോഗമുക്തരായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുതുതായി രോഗം ബാധിച്ചവരേക്കാൾ കൂടുതൽ പേർക്ക് അസുഖം ഭേദമായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

രോഗം ബാധിച്ചവരിൽ 417 പേർ രാജ്യത്തുള്ളവരും 38 പേർ വിദേശത്തുനിന്ന് എത്തിയവരുമാണ്. കോവിഡ് ബാധിച് ഇതുവരെ 257 പേർ മരണപ്പെട്ടു.

ചികിത്സയിലുള്ള രോഗികളുടെ എണ്ണവും 9,862 ആയി കുറഞ്ഞു.

പതിനൊന്ന് പേരെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചു. 85 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 8,539 കോവിഡ് ടെസ്റ്റുകൾ നടത്തി.

Comments


Page 1 of 0