// // // */ E-yugam


ഈയുഗം ന്യൂസ്
February  23, 2021   Tuesday   11:20:04am

news



whatsapp

ദോഹ: ദോഹയിൽ ക്വാറന്റൈൻ ഹോട്ടലുകളുടെ ക്ഷാമം പരിഹരിക്കാൻ ഖത്തർ എയർവെയ്‌സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർലൈൻ ഒരു പ്രസ്താവനയിൽ അറിയിച്ചു.

കൂടുതൽ പേർ യാത്ര ചെയ്യുന്നതും ഹോം ക്വാറന്റൈൻ നിർത്തലാക്കിയതുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അർഹമായ കേസുകളിൽ റീഫണ്ട് നൽകാൻ ശ്രമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

"50,000 പേർക്ക് ഇതുവരെ റീഫണ്ട് നൽകി. ഒരാൾക്ക് റീഫണ്ട് നൽകാൻ 60 ദിവസം വരെ എടുക്കാം. ഉപഭോക്താക്കളുടെ ക്ഷമയെ ഞങ്ങൾ മാനിക്കുന്നു."

സമൂഹ മാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഖത്തർ എയർവെയ്‌സ്. ഹോട്ടൽ ബുക്കിംഗ് ലഭിക്കാത്തതിനാലും ഹോട്ടൽ നിരക്ക് കുത്തനെ ഉയർന്നതിനാലും നിരവധി പേരാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. മാത്രമല്ല ഡിസ്ക്കവർ ഖത്തറിനെതിരെ രൂക്ഷ വിമർശനമാണ് പലരും ഗൂഗിളിൽ ഉന്നയിച്ചത്.

"ഖത്തറിൽ 65 ഹോട്ടെലുകളിലായി 310,000 പേർക്ക് ഇതുവരെ ഞങ്ങൾ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. അമ്പത് ലക്ഷം ഭക്ഷണം (മീൽസ്) ഞങ്ങൾ വിതരണം ചെയ്തു. രാജ്യത്തേക്ക് മടങ്ങിവരുന്നവരെ സ്വാഗതം ചെയ്യാൻ 240 ജീവനക്കാർ മുഴുവൻ സമയം ജോലി ചെയ്യുന്നു ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കോവിഡ് വ്യാപനം തടയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്," ഖത്തർ എയർവെയ്‌സ് പറഞ്ഞു.

Comments


Page 1 of 0