ഈയുഗം ന്യൂസ്
February  22, 2021   Monday   03:00:50pm

newswhatsapp

ദോഹ: ഖത്തറിൽ കോവിഡിന്റെ രണ്ടാം തരംഗം തടയാനുള്ള തീവ്രശ്രമങ്ങൾ വിജയം കാണുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതുതായി രോഗം ബാധിച്ചവരേക്കാൾ കൂടുതൽ പേർക്ക് അസുഖം ഭേദമായി. മാത്രമല്ല ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.

ഇന്ന് 463 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 495 പേർക്ക് രോഗം ഭേദമായി. ഇന്നലെ (ഞായറാഴ്ച) 459 പേർക്ക് വൈറസ് ബാധിച്ചപ്പോൾ കോവിഡ് മുക്തി പ്രാപിച്ചവരുടെ എണ്ണം 480 ആയിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ആദ്യമായാണ് പ്രതിദിനം രോഗമുക്തി നേടിയവരുടെ എണ്ണം കോവിഡ് ബാധിച്ചവരേക്കാൾ കൂടുതലാകുന്നത്.

അതേസമയം കോവിഡ് ബാധിച് ഇന്ന് 66 വയസ്സുള്ള ഒരാൾ മരണപ്പെട്ടു. മരിച്ചവരുടെ എണ്ണം ഇതുവരെ 257 ആയി. 9,917 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. നേരത്തെ ഇത് 10,000 ത്തോളം എത്തിയിരുന്നു.

ഐ.സി.യു വിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. 85 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്

Comments


Page 1 of 0