ഈയുഗം ന്യൂസ്
February 22, 2021 Monday 12:15:32pm
ദോഹ: ഖത്തർ ഫുട്ബോൾ താരം അൽ മോയിസ് അലിയെ യുനെസ്കോ അംബാസിഡർ ആയി തിരഞ്ഞെടുത്തു. ഫുട്ബാൾ ഒരു ലോക പൈതൃകമായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന് ഈ ബഹുമതി നൽകിയതെന്ന് യുനെസ്കോ അറിയിച്ചു.
ഖത്തർ, ഗൾഫ് മേഖല, ഏഷ്യ എന്നീ പ്രദേശങ്ങളിൽ അൽ മോയിസ് അലിക്കുള്ള പ്രശസ്തിയും ഫുട്ബാളിന് അദ്ദേഹം നൽകിയ സംഭാവനയും പരിഗണിച്ചാണ് ബഹുമതി.
2019 ഏഷ്യൻ കപ്പിലെ ടോപ് സ്കോറർ ആയ അലി യുവജനങ്ങൾക്കു പ്രചോദനമാണ്.
ദോഹയിൽ വെച്ചാണ് ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.