ഈയുഗം ന്യൂസ്
February  21, 2021   Sunday   12:58:14pm

news



whatsapp

ദോഹ: ഖത്തറിൽ ഇന്ന് 459 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 480 പേർ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 9,950 ആയി കുറഞ്ഞു. ഇതുവരെ 256 പേർ കോവിഡ് ബാധിച് ഖത്തറിൽ മരണപ്പെട്ടു.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 415 പേർ ഖത്തറിൽ നിന്ന് തന്നെയുള്ളവരും 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,844 പേർ ആദ്യമായി കൊവിഡ് ടെസ്റ്റ് നടത്തി. 10,740 പേരാണ് കഴിഞ്ഞ ദിവസം ആകെ ടെസ്റ്റിന് വിധേയരായത്. ഇന്നലെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 69 പേരുൾപ്പെടെ 655 പേരാണ് കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

എട്ടു പേരെ പുതുതായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. 86 പേരാണ് ഇപ്പോൾ ഐ.സി.യുവിൽ ഉള്ളത്.

Comments


Page 1 of 0