ഈയുഗം ന്യൂസ്
February 20, 2021 Saturday 06:17:03pm
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്തതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില സ്ഥലങ്ങളിൽ മിതമായും ചിലയിടങ്ങളിൽ ശക്തമായും ഉച്ചക്ക് ശേഷം പെയ്ത മഴയുടെ കൂടെ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയതായും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
ആകാശം ഇപ്പോൾ മേഘാവൃതമാണ്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അൽവക്രയിൽ മഴ പെയ്തതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ കേന്ദ്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
വാഹനം ഓടിക്കുന്നവർ സാവധാനം ഓടിക്കണമെന്നും ലൈനുകൾ മാറുമ്പോൾ സൂക്ഷിക്കണമെന്നും ഹെഡ്ലൈറ്റുകൾ ഇടണമെന്നും വെള്ളം നിറഞ്ഞ റോഡുകൾ ഒഴിവാവാക്കണമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.