ഈയുഗം ന്യൂസ്
February  20, 2021   Saturday   11:34:12am

news



whatsapp

ദോഹ: കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തുടനീളം പരിശോധന ശക്തമാക്കിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഹോട്ടലുകളിലും സൂപ്പർമാർകെറ്റുകളിലും മിന്നൽ പരിശോധനകൾ നടത്തിവരികയാണെന്നും മന്ത്രാലയം പറഞ്ഞു.

റസ്റ്റോറന്റുകൾ, കടകൾ, സ്റ്റോറുകൾ എന്നിവിടങ്ങളിൽ വിവിധ മുനിസിപ്പാലിറ്റികളിലെ ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർമാർ കഴിഞ്ഞ മാസം 8,400 പരിശോധനകൾ നടത്തി. ഇതിൽ 3,350 പരിശോധനകൾ ദോഹയിലും 1,347 എണ്ണം ഉം സലാലിലുമാണ്. നൂറു കണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ചില സൂപ്പർമാർകെറ്റുകൾക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

Comments


Page 1 of 0