ഈയുഗം ന്യൂസ്
February 18, 2021 Thursday 08:33:38pm
ലോക രാജ്യങ്ങളിലെ സ്കൂൾ കുട്ടികൾക്കിടയിൽ ആഗോളതലത്തിൽ സംഘടിപ്പിച്ച ടിംസ് (The Trends in International Mathematics and Science Study) പരീക്ഷയിൽ ആഗോള ശരാശരി ആയ 500 ന് മുകളിൽ പോയിന്റ് നേടി ഖത്തർ ഭവൻസ് പബ്ലിക്സ്കൂൾ ഉന്നതവിജയം കരസ്ഥമാക്കി.
ഗണിതശാസ്ത്രത്തിലെയും ശാസ്ത്രവിഷയങ്ങളിലെയും കുട്ടികളുടെ പഠനം, അതിന്റെ പുരോഗതി അവയുടെ പ്രയോഗം എന്നിവ വിലയിരുത്താനായി ആഗോള തലത്തിൽ ഓരോ നാല് വർഷം കൂടും തോറും സംഘടിപ്പിക്കുന്ന മൂല്യനിർണ്ണയ രീതിയാണ് TIMSS.
ഖത്തറിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂല്യം ആഗോള തലത്തിൽ എത്തിച്ച ഭവൻസ് പബ്ലിക് സ്കൂളിനെ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രശംസാപത്രം നൽകി ആദരിച്ചു.
ഭവൻസ് പബ്ലിക് സ്കൂളിന്റെ ഈ വിജയത്തിൽ പങ്കുവഹിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം പി ഫിലിപ്പ് എന്നിവർ അനുമോദിച്ചു.