// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news



അർഗാനോൻ എന്ന അപൂർവ വാതകം നിറച്ച യന്ത്രം കൊണ്ട് ഒപ്പിന്റെ രൂപത്തിൽ കരിച്ചുകളയുകയായിരുന്നു.

whatsapp

ലണ്ടൻ: ഓപ്പറേഷൻ ടേബിളിൽ മയങ്ങിക്കിടക്കുന്ന രോഗിയുടെ കരളിൽ ഡോക്ടർ തന്റെ കൈയൊപ്പ് ചാർത്തി 'ചരിത്രം കുറിച്ചു'. ഒന്നല്ല രണ്ട് രോഗികളുടെ കരളിൽ.

ബ്രിട്ടനിൽ ആണ് സംഭവം. പേനകൊണ്ട് ഒപ്പിടുകയായിരുന്നില്ല, മറിച്ചു അർഗാനോൻ എന്ന അപൂർവ വാതകം നിറച്ച യന്ത്രം കൊണ്ട് ഒപ്പിന്റെ രൂപത്തിൽ കരിച്ചുകളയുകയായിരുന്നു.

ഏതായാലും അദ്ദേഹത്തിന് നല്ല പണികിട്ടി. 120 മണിക്കൂർ സൗജന്യ സാമൂഹിക സേവനം അനുഷ്ഠിക്കാൻ ബർമിംഗ്ഹാം കോടതി ഉത്തരവിട്ടിരിക്കയാണ്. പോരാത്തതിന് 10,000 പൗണ്ട് പിഴയും . 12 മാസം കൊണ്ടാണ് 120 മണിക്കൂർ പൂർത്തിയാക്കേണ്ടത്. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായതായിരുന്നു രണ്ടു രോഗികളും'

ഓപ്പറേഷൻ തിയേറ്ററിലെ ടെൻഷൻ അകറ്റുന്നതിനിടയിൽ അറിയാതെ സംഭവിച്ചുപോയതാണിത് എന്ന് 53 കാരനായ ഡോക്ടർ സൈമൺ ബ്രാംഹാൽ ഏറ്റുപറഞ്ഞു. സങ്കീർണ ഓപ്പറേഷനുകൾക്കിടയിലെ ടെൻഷൻ സമ്മതിക്കുന്നു. പക്ഷെ എന്നുവെച്ച് ഈ ചെയ്തി അംഗീകരിക്കാനാവില്ല. അധികാര ദുർവിനിയോഗവും രോഗി അർപ്പിക്കുന്ന വിശ്വാസത്തെ വഞ്ചിക്കലുമാണത്; വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു.

Comments


Page 1 of 0