ഈയുഗം ന്യൂസ്
February 12, 2021 Friday 03:47:45pm
ദോഹ: മുഹമ്മദ് ഹുസൈൻ വാണിമേലിന്റെ ഓർമകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോർത്തിണക്കിയ പുസ്തകം 'പെയ്തൊഴിയാത്ത ഓർമക്കാലം' ഖത്തറിൽ പ്രകാശനം ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ QISH (ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് & ഹിയറിങ്ങ് ) കോണ്‍ഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. കെ സി. സാബു, QISH സി.ഇ.ഓ നിയാസ് കാവുങ്ങലിനു പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
കവി തൻസീം കുറ്റ്യാടി, കലാ-സാസ്കാരിക പ്രവർത്തകനായ സുനിൽ പെരുമ്പാവൂർ, അസ്ലം കൊടുമയിൽ , ശമീൽ അഹമ്മദ്, സലാഹ് കാലിക്കറ്റ്, ഷമീം, രചയിതാവ് ഹുസൈൻ വാണിമേൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.