ഈയുഗം ന്യൂസ്
February  12, 2021   Friday   03:37:36pm

newswhatsapp

ദോഹ: ഫെബ്രുവരി 9 ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച് അൽതുവ മീഡിയ, തൃശൂർ ആർട് സെന്റർ എന്നിവയുടെ ബാനറിൽ ജാബ്‌ - ദോഹ രചിച്, രൺധീർ മ്യൂസിക് & ഓർക്കസ്ട്രയും ഖത്തറിലെ അറിയപ്പെടുന്ന യുവഗായകരായ ഷാഹിദ് ഷാ, ശിവപ്രിയ സുരേഷ് എന്നിവർ ചേർന്ന് ആലപിക്കുകയും, എഡിറ്റിങ് & ഫൈനൽ കട്ട് റാഷി അൽതുവയും നിർവ്വഹിച്ച "അഹ്‌ലൻ ഖത്തർ സ്പോർട്സ് ഡേ" എന്ന വീഡിയോ ആൽബം പുറത്തിറക്കി.

റഫീ കണ്ണോത്ത് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. സാങ്കേതിക സഹായം ഹമീദ് അക്കിക്കാവ് നിർവഹിച്ചു.

ഒരേസമയം റേഡിയോ സുനോ ഫേസ്ബുക് പേജിലും അൽത്തൂവ മീഡിയ യൂട്യൂബ് ചാനലിലും തൃശൂർ ആർട്ട് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് അബ്ദുൾ ഗഫൂർ ആൽബം റിലീസ് ചെയ്തു.

ഒരു വീഡിയോ ആൽബം എന്നതിലുപരി ജീവിതത്തിൽ കായിക വിനോദത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിനു നൽകുന്ന നല്ലൊരു മെസ്സേജ് കൂടിയാണ് പ്രസ്തുത ആൽബം

Comments


Page 1 of 0