ഈയുഗം ന്യൂസ്
February  06, 2021   Saturday   01:24:49pm

newswhatsapp

ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ സംഘടനയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ഖത്തർ ചാപ്റ്റർ നാലാമത്തെ ജനറൽബോഡി പ്രസിഡന്റ് ഷാജഹാന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ (ZOOM) നടന്നു.

വൈസ് പ്രസിഡൻ്റ് ഷമീർ വട്ടംകുളം സ്വാഗതം പറഞ്ഞു, രക്ഷാധികാരി ഡോ. ഹംസ ആശംസ അർപ്പിച്ചു. 2019-2020 കാലഘട്ടത്തിലെ റിപ്പോർട്ട്, ചാപ്റ്റർ സെക്രട്ടറി റഷീദ് മാണൂർ അവതരിപ്പിച്ചു. ട്രഷറർ സുനിലിൻറെ അസാന്നിധ്യത്തിൽ ഫിനാൻസ് റിപ്പോർട്ട് വൈസ് പ്രസിഡന്റ് ഉസ്മാൻ അവതരിപ്പിച്ചു.

വരുന്ന രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് ആഗോള പ്രസിഡന്റ് മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടന്നു . മണികണ്ഠ മേനോൻ (പ്രസിഡന്റ്) റഷീദ് മാണൂർ (ജനറൽ സെക്രട്ടറി); ശരീഫ് മാളിയേക്കൽ (ഫിനാൻസ് സെക്രട്ടറി); നൂറുൽ ഹഖ് (ചീഫ് കോഓർഡിനേറ്റർ); രക്ഷാധികാരികൾ: കെ മുഹമ്മദ് കുട്ടി (മുഖ്യരക്ഷാധികാരി); ഡോ. ഹംസ •ബാബു കോലത്തറ); ഇബ്രാഹിം (മണി); (വൈസ് പ്രസിഡന്റുമാർ) ഷാജഹാൻ,സ്റ്റാലിൻ, ഫസൽ റഹ്‌മാൻ (ജോയിന്റ് സെക്രട്ടറിമാർ); തൗഫീഖ്, ശ്രീജിത്ത്, ഷമീർ വട്ടംകുളം (അസി.ഫിനാൻസ് സെക്രട്ടറി) സക്കീർ അയിലക്കാട് എന്നിവരെ തിരഞ്ഞെടുത്തു.

എക്സികുട്ടീവ് അംഗങ്ങൾ: അബൂബക്കർ, അബ്ദു സമദ് മുതൂർ, അനൂപ് അലി, ഫിറോസ് എടപ്പാൾ, ഗഫൂർ മുതൂർ, ഹാരിസ് മാണൂർ, ഹസ്സൻ വട്ടംകുളം, ജാബിർ മോസ്കൊ, മുഹമ്മദാലി, നിഖിൽ നാസിർ, മുഹമ്മദ് ഷഫീർ, ഷാജി നടുവട്ടം, സുഭാഷ് അയിലക്കാട്, സുനീഷ് തവനൂർ, ഉസ്മാൻ അബൂബക്കർ.

ജനറൽ സെക്രട്ടറി ആയി തിരഞ്ഞടുക്കപ്പെട്ട റഷീദ് മാണൂർ നന്ദി പറഞ്ഞു.

Comments


Page 1 of 0