ഈയുഗം ന്യൂസ്
January  28, 2021   Thursday   08:53:26pm

newsnews

whatsapp

മനാമ: ഫാറൂഖ് നഗറിൽ താമസിച്ചു വരുന്ന കണ്ണൂർ മലപ്പട്ടം സ്വദേശി മേനോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി (55) ബഹ്റൈനിൽ കുഴഞ്ഞുവീണ് മരിച്ചു.

ബഹ്റൈനിലെ ഹമദ് ടൗൺ ബ്ലൂ ബീച്ച് റസ്റ്റോറന്റിലെ ജീവനക്കാരനായ മുഹമ്മദ് കുഞ്ഞി ഇരിക്കൂർ എൻ.ബി.ഹൗസിൽ പുതിയപുരയിൽ പോക്കറിന്റെ മകനാണ്.

ശാരീരികാസ്വാസ്ഥകൾ കാരണം ബി.ഡി എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. 23 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

മാതാവ് : മറിയം, ഭാര്യ: റഹ്മത്ത്, മക്കൾ: റസ്‌ന, റിസാന, റയ്യാൻ.

Comments


Page 1 of 0