ഈയുഗം ന്യൂസ്
January  25, 2021   Monday   01:08:51pm

newswhatsapp

ദോഹ: ക്രസന്റ് ഹൈസ്കൂൾ 2001-2002 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥികൾ രണ്ടു പതിറ്റാണ്ടിന് ശേഷം ഒന്നിച്ചുകൂടി. ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പഴയ കളിക്കൂട്ടുകാർ ജനുവരി 22 വെള്ളിയാഴ്ച്ചയാണ് ദോഹയിലെ ബനാന റസ്റ്റോറന്റിൽ ഒരുമിച്ചു കൂടിയത്.

പഴയ സ്കൂൾ കാലത്തിൻ്റെ സ്മരണകൾ അയവിറക്കിയ സായാഹ്നത്തിൽ വിവിധ പരിപാടികളോടെയാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നത്. പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതികൾ നാട്ടിലും മറുനാട്ടിലും സമീപ ഭാവിയിൽ തന്നെ നടപ്പിൽ വരുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ചടങ്ങിന് ഷാനവാസ് പി കെ സ്വാഗതം പറഞ്ഞു. ഇല്യാസ് കേളോത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് പുത്തൻ പീടികയിലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഷുഹൈബ് സിവി, മുഹമ്മദ് നിരത്തുമ്മൽ, ഷഫീഖ് പുതുശേരി, അജ്മൽ പി പി, നൗഷിർ ഖാൻ, സമീർ അലി എന്നിവർ സംസാരിച്ചു. സമീർ എ കെയാണ് കൃതജ്ഞത പറഞ്ഞത്.

Comments


Page 1 of 0