January  24, 2021   Sunday   06:25:13pm

news



whatsapp

ദോഹ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ മുഴുവന്‍ ആളുകളിലെക്കും എത്തിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്ന് നോര്‍ക്ക ഡയറക്ടറും ബഹാസാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ.മേനോന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നവകേരളം മിഷന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസരിക്കവെയാണ് ഇത്തരമൊരു ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലടക്കം പ്രവാസികള്‍ക്ക് വേണ്ടി ഏറ്റവും മികച്ച പദ്ധതികളും സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പല പ്രവാസികളും ഇത്തരം പദ്ധതികളെക്കുറിച്ച് ബോധവാന്മാരല്ല. അതിനാല്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കുന്നതിന് പ്രത്യേക വകുപ്പ്, അതുമല്ലെങ്കില്‍ ഇത്തരം പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിക്കുന്നത് നല്ലതാണെന്ന നിര്‍ദേശം ജെ.കെ.മേനോന്‍ മുന്നോട്ടുവെച്ചു.

കോവിഡ് കാലത്ത് പ്രവാസികളായ മലയാളികളോട് കരുതല്‍ കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി മുഴുവന്‍ പ്രവാസികള്‍ക്കും വേണ്ടി അറിയിച്ചു. നിപ, പ്രളയം, കോവിഡ് തുടങ്ങി ഈ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവക്കാന്‍ കരുതലേകിയ സര്‍ക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ളതെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ തൊഴില്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഒഴിഞ്ഞു കിടക്കുന്ന കൃഷിഭൂമികളില്‍ പാട്ടം വ്യവസ്ഥയില്‍ കൃഷി നടത്താനുള്ള പദ്ധതി നിലവില്‍ സര്‍ക്കാരിനുണ്ട്. അതില്‍ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികളുണ്ടാവണം. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് തൊഴിലും, സംസ്ഥാനത്തിന് അതുവഴി വിദേശ നാണ്യം നേടുന്നതിനുള്ള മാര്‍ഗ്ഗവുമായി ഈ പദ്ധതി മാറുമെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.

കേരളത്തില്‍ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയണം. മികച്ച വിദ്യാഭ്യാസ സൌകര്യം സംസ്ഥാനത്ത് ലഭ്യമായാല്‍, നമ്മുടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ജെ.കെ.മേനോന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

നവകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രവാസികളായ മലയാളികളെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ എം.എ.യൂസഫലി, നോര്‍ക്ക ഡയറക്ടറും ആര്‍.പി ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ.രവി പിള്ള, നോര്‍ക്ക ഡയറക്ടറും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍, നോര്‍ക്ക ഡയറക്ടര്‍മാരായ ഒ.വി.മുസ്തഫ, സി.വി റപ്പായി, ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.മുഹമദാലി, ലുലൂ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി ആദീബ് അഹമദ് തുടങ്ങിയവരും വിവിധ രാജ്യങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. Regards,ജെ കെ മേനോൻ

Comments


Page 1 of 0