// // // */ E-yugam


ഈയുഗം ന്യൂസ്
January  20, 2021   Wednesday   01:58:41pm

news



whatsapp

ദോഹ: ഖത്തറി കുടുംബത്തിന് ബഹ്‌റൈനിൽ പ്രവേശിക്കാൻ ബഹ്‌റൈനി അധികൃതർ അനുമതി നിഷേധിച്ചു. കിംഗ് ഫഹദ് കോസ് വേ വഴി എത്തിയ കുടുംബത്തിനാണ് അനുമതി നിഷേധിച്ചത്.

സംഭവം ഖത്തറി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.

മുൻകൂട്ടി വിസക്ക് വേണ്ടി അപേക്ഷിക്കാതിരുന്നത് കൊണ്ടാണ് പ്രവേശനാനുമതി നിഷേധിച്ചതെന്ന് ബഹ്‌റൈനി അധികൃതർ വ്യക്തമാക്കി. അതേസമയം ഗൾഫ് സമാധാന കരാറിന് ശേഷം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പൗരന്മാർക്ക് വിസ ആവശ്യമില്ല.

അൽ-ഉല കരാർ പ്രാബല്യത്തിൽ വന്നതിന് തൊട്ടു പിന്നാലെയാണ് ബഹ്റൈൻ ഇത്തരത്തിൽ പെരുമാറുന്നത് എന്നതും ശ്രദ്ധേയമാണ്.

ബഹ്റൈൻ ഉടമസ്ഥതയിലുള്ള ബോട്ടുകൾ ഖത്തറിൻ്റെ സമുദ്രാതിർത്തിയിൽ അനധികൃതമായി പ്രവേശിക്കുകയാണെന്ന പരാതികൾ വ്യാപകമായി ഉയരുന്നതിനിടെയാണ് ബഹ്റൈൻ അതിർത്തിയിൽ ഖത്തറി കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഖത്തർ ഗൾഫ് കരാറിനെ ലംഘിക്കുന്നുവെന്നും സ്വേച്ഛാധിപത്യത്തോടെ പെരുമാറുന്നുവെന്നും ബഹ്റൈൻ ആരോപണമുയർത്തുകയാണ്.

ബഹ്റൈനൻ തങ്ങളുടെ വൈരുദ്ധ്യകരമായ പ്രവർത്തനങ്ങൾ തുടരുകയാണ്. ഖത്തറിൻ്റെ ജലാതിർത്തിയിൽ പ്രവേശിക്കീന്നതിലും മീൻപിടിക്കുന്നതിലും നിന്ന് തങ്ങളെ വിലക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ബഹ്റൈൻ ആരോപിക്കുന്ന അതെസമയത്താണ് ഖത്തറികളെ ഔദ്യൊഗിക അതിർത്തികളിൽ വെച്ച് തടയുന്ന സമീപനവും ബഹ്റൈൻ സ്വീകരിക്കുന്നതെന്ന് ഒരു ഖത്തർ പൗരൻ ട്വീറ്റ് ചെയ്തു.

Comments


Page 1 of 0